KeralaLatest NewsNews

ശബരിമല; അയ്യപ്പന്റെ യുക്തപ്രകാരം വിധിവരും- ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലം പ്രതീക്ഷിക്കുന്നുവെന്ന് നിയുക്തമേല്‍ശാന്തി

ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലമാണ് പ്രതീക്ഷിക്കുന്നതെന്ന് ശബരിമല പുനപരിശോധനാ ഹര്‍ജികളിലെ തീരുമാനം വരുന്നതിന് മുന്‍പ് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയുടെ പ്രതികരണം. അയ്യപ്പന്റെ യുക്തപ്രകാരം വിധിവരും. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗമെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനമാവാമെന്ന സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികളില്‍ ആണ് ഇന്ന് വിധിവരുന്നത്.

രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28നാണ് സുപ്രിംകോടതി വിധി വന്നത്. എന്നാല്‍ അതിനുശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിഷയത്തില്‍ അരങ്ങേറിയത്. ആചാരസംരക്ഷണത്തിനായി വിശ്വാസികള്‍ രംഗത്തിറങ്ങിയപ്പോള്‍, സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു ഇടതുസര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button