KeralaLatest NewsNews

ദുരിതാശ്വാസനിധി ഫണ്ട് തിരിമറി റിവ്യു ഹര്‍ജി തള്ളി, ഹര്‍ജിക്കാരനെ പരിഹസിച്ച് ലോകായുക്ത

ഈ കേസ് ഒരു വര്‍ഷം നീട്ടിക്കൊണ്ട് പോയതല്ലെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസില്‍ ലോകായുക്ത റിവ്യൂ ഹര്‍ജി തള്ളി. വിഷയത്തില്‍ ഈ കേസിന്റെ വാദം ഫുള്‍ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരനായ ആര്‍. എസ് ശശി കുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയാണ് തള്ളിയത്. എന്ത് കൊണ്ടാണ് രണ്ട് അംഗ ബെഞ്ചിന് ഈ കേസ് വിട്ടതെന്ന് വ്യക്തമാക്കിയാണ് ലോകായുക്തയും ഉപലോകായുക്തയും ഈ ഹര്‍ജി തള്ളിയത്. റഫറന്‍സുകള്‍ ഈ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും രണ്ട് അംഗ ബെഞ്ച് അറിയിച്ചു.

Read Also: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെടുത്തു : യുവാവ് അറസ്റ്റിൽ

ഈ കേസ് ഒരു വര്‍ഷം വെച്ചുകൊണ്ടിരുന്നതല്ലെന്ന് ലോകായുക്ത അറിയിച്ചു. അത്യപൂര്‍വമായ വിധിയുമല്ല വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടംഗ ബെഞ്ച്
ആദ്യം ഈ കേസ് പരിശോധിച്ചത് അതിന്റെ സാധുത അറിയാന്‍ വേണ്ടിയായിരുന്നു. അന്ന് ആരുടേയും വാദം കേട്ടിരുന്നില്ല. ഒരു പ്രാഥമിക നടപടി മാത്രമായിരുന്നു. മന്ത്രി സഭ തീരുമാനം ലോകായുക്തയുടെ കീഴില്‍ വരില്ലയെന്നത് വാദം നടക്കുമ്പോഴാണ് എതിര്‍ കക്ഷികള്‍ ഉന്നയിക്കുന്നത്. തുടര്‍ന്ന്, രണ്ട് അംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. തുടര്‍ന്നാണ് ഇത് വിശാല ബെഞ്ചിന് വിട്ടതെന്ന് അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button