Latest NewsIndiaNews

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ: പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മനീഷ് സിസോദിയയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. നേരത്തെ,സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡല്‍ഹി മന്ത്രി അതിഷി രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി സുപ്രീം കോടതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ നിയമ സാധ്യതകള്‍ പാര്‍ട്ടി ഇപ്പോള്‍ ആരായുകയാണെന്നും അതിഷി പറഞ്ഞു.

പാല്‍ ചായ ഇഷ്ടപ്പെടുന്നവരാണോ? ഇത് അറിയൂ ഇല്ലെങ്കിൽ അപകടം

ഡല്‍ഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ തള്ളിയത്. കേസില്‍ 338 കോടി രൂപയുടെ പണമിടപാട് താല്‍ക്കാലികമായി നടത്തിയതായി കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button