ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രതികളെ വിട്ടയച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് കോണ്‍ഗ്രസ് നടപടി.
കോടതി വിട്ടയച്ച നളിനി, മുരുകന്‍ എന്നിവർ ഉൾപ്പെടെ എല്ലാവരും കുറ്റവാളികള്‍ തന്നെയാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. നളിനിയ്ക്കു പുറമേ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി രവിചന്ദ്രന്‍ എന്നിവരെയാണ് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് സുപ്രീംകോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
Post Your Comments