NattuvarthaLatest NewsKeralaNews

അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഒറ്റപ്പാലം : അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ പ്രധാനാധ്യാപകന്‍ പിടിയിൽ. ഒറ്റപ്പാലം എസ്‍ഡിവിഎംഎഎല്‍പി സ്കൂളിലെ ഹെഡ് മാസ്റ്റർ ഉദുമാൻ കുട്ടിയെ ആണ് സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​ധി​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​യിരുന്നു പ്ര​ധാ​നാ​ധ്യാ​പ​ക​ന്റെ അ​സ​ഭ്യം വ​ർ​ഷം. ഇതുകേട്ട് കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പി​ക​യെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയും പി​ന്നീ​ട് അ​സ​ഭ്യം വി​ളി​ച്ച വോ​യ്സ് ക്ലി​പ്പ് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​കയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Also read : തലസ്ഥാനത്ത് പരസ്യമായി പ്രമുഖ ഹോട്ടലില്‍ ഗുണ്ടകളുടെ പാര്‍ട്ടി : പാര്‍ട്ടി ആഘോഷങ്ങളുടെ സിസി ടിവി ദൃശ്യം ഹോട്ടലധികൃതരോട് ചോദിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം : ഗുണ്ടകള്‍ക്ക് രാഷ്ട്രീയ സ്വാധീനം

shortlink

Related Articles

Post Your Comments

Related Articles


Back to top button