Latest NewsIndia

സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസം നിന്നു, നിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ അവഗണിച്ചത് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ വാധ്‌രാ ഗാന്ധി എന്നവര്‍ക്കുള്ള എസ്‌.പി.ജി. സുരക്ഷ ഒഴിവാക്കാന്‍ കാരണം സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവര്‍ തടസം നില്‍ക്കുന്നുവെന്ന പരാതിയെന്നു സൂചന. അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തലിനു ശേഷമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നെഹ്രുകുടുംബത്തിന്റെ സുരക്ഷ സംബന്ധിച്ച തീരുമാനത്തിലെത്തിയത്‌.എന്നാൽ z കാറ്റഗറി സുരക്ഷ നെഹ്‌റു കുടുംബത്തിന് ഉണ്ടാവും.

ഇവര്‍ എസ്‌.പി.ജി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പലതവണ ലംഘിച്ചെന്ന പരാതി ഉദ്യോഗസ്‌ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണു വിവരം. 2005 മുതല്‍ 2014 വരെ രാഹുല്‍ ഗാന്ധി രാജ്യത്ത്‌ പലയിടത്തും സഞ്ചരിച്ചത്‌ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനം ഒഴിവാക്കിയാണ്‌. ഇത്‌ ഗൗരവമുള്ള സുരക്ഷാ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017 ഓഗസ്‌റ്റ്‌ നാലിന്‌ ഗുജറാത്തില്‍ നിര്‍ദ്ദേശം ലംഘിച്ച്‌ ബുള്ളറ്റ്‌ പ്രൂഫ്‌ സൗകര്യമില്ലാത്ത വാഹനത്തില്‍ യാത്ര ചെയ്‌തു.

ഡൽഹിയിൽ അമിത്‌ ഷായുടെ വസതിക്കു മുന്നില്‍ പ്രതിഷേധം

അന്ന്‌ അവിടെയുണ്ടായ കല്ലേറില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനു പരുക്കേറ്റിരുന്നു. 2015 മുതല്‍ കഴിഞ്ഞ മേയ്‌ വരെ 1,892 തവണ ഇത്തരത്തില്‍ ഡല്‍ഹിയില്‍ യാത്ര ചെയ്‌തു. ജൂണ്‍ വരെ ഡല്‍ഹിക്ക്‌ പുറത്ത്‌ യാത്ര നടത്തിയത്‌ 247 തവണയാണ്‌. റാലികളില്‍ പലപ്പോഴും വാഹനത്തിനു മുകളില്‍ കയറിയിരുന്നായിരുന്നു രാഹുലിന്റെ യാത്ര.

അതേസമയം, ഇനിമുതല്‍ എസ്‌.പി.ജി. സുരക്ഷ പ്രധാനമന്ത്രിക്കു മാത്രം മതിയെന്നാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്തിടെ എസ്പിജി സുരക്ഷ ഒഴിവാക്കി രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളിൽ പോകുന്നതിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button