ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കുള്ള സ്‌പെഷല്‍ പ്ര?ട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിന്‍വലിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.സി.ആര്‍.പി.എഫ്. ഒരുക്കുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിലായിരിക്കും ഇനി മൂവരും. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു.
ഓഗസ്‌റ്റിലാണു കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്.പി.ജി. സുരക്ഷ പിന്‍വലിച്ചത്. 2018 ല്‍ മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി. ദേവെ ഗൗഡ, വി.പി. സിങ് എന്നിവരുടെ എസ്.പി.ജി. സുരക്ഷ പിന്‍വലിച്ചിരുന്നു.അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തലിനു ശേഷമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നെഹ്രുകുടുംബത്തിന്റെ സുരക്ഷ സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ഇവര്‍ എസ്.പി.ജി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പലതവണ ലംഘിച്ചെന്ന പരാതി ഉദ്യോഗസ്‌ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണു വിവരം.
അതേസമയം, ഇനിമുതല്‍ എസ്.പി.ജി. സുരക്ഷ പ്രധാനമന്ത്രിക്കു മാത്രം മതിയെന്നാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 1984 ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനുശേഷമാണു പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷ ഒരുക്കാന്‍ എസ്.പി.ജി. രൂപീകരിച്ചത്. 1988 ല്‍ എസ്.പി.ജി. നിയമം പാര്‍ലമെന്റ് പാസാക്കി. 1989 ല്‍ രാജീവ് ഗാന്ധിക്കുള്ള എസ്.പി.ജി. സുരക്ഷ വി.പി. സിങ് സര്‍ക്കാര്‍ ഒഴിവാക്കി. എന്നാല്‍, 1991 ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തില്‍ ഭേദഗതി വരുത്തി.
എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞതു 10 വര്‍ഷത്തേക്ക് എസ്.പി.ജി. സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, 2003 ല്‍ എ.ബി. വാജ്‌പേയി സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തി. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന കാലം വരെയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കോ എന്ന രീതിയിലായിരുന്നു ഭേദഗതി. അടുത്തിടെ എസ്പിജി സുരക്ഷ ഒഴിവാക്കി രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളിൽ പോകുന്നതിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വന്നിരുന്നു.
Post Your Comments