അമേഠി: നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര കര്‍ഷകരുടെ ഭൂമി കയ്യേറിയ ആളാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
Read Also: മമതയുടെ ;പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിച്ചു; തുറന്നടിച്ച് പ്രധാനമന്ത്രി
എന്നാൽ കര്‍ഷക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്. അയാള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. കര്‍ഷകരെ വികസനത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത് നെഹ്‌റു കുടുംബമാണെന്നും കര്‍ഷകരെ അവര്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ഇറാനി പറഞ്ഞു. ഞാന്‍ അമേഠിയില്‍ ജയിക്കുന്നതിന് മുമ്ബ് ഇവിടെ എന്ത് വികസനം നടന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ദല്ലിയിലെ മണിമാളികയിലിരുന്ന് ആ കുടുംബം അധികാരത്തിന്റെ മധുരം ആസ്വദിക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു.
Post Your Comments