NattuvarthaLatest NewsKeralaIndiaNews

കോൺഗ്രസ് യാതൊരു വിലയുമില്ലാത്ത പാർട്ടി, നെഹ്റു കുടുംബമാണ് കോൺഗ്രസിനെ തകർത്തത്: മുഖ്താര്‍ അബ്ബാസ് നഖ്​വി

രാഷ്ട്രീയ പ്രതിസന്ധിയുടെ സുനാമിയിലാണ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോൺഗ്രസ് യാതൊരു വിലയുമില്ലാത്ത പാർട്ടിയായി മാറി. നെഹ്റു കുടുംബമാണ് കോൺഗ്രസിനെ തകർത്തതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്​വി. കോണ്‍ഗ്രസ് ഇന്ന് നിഷ്ക്രിയ ആസ്തിയായി മാറിക്കഴിഞ്ഞു. അകത്തോ പുറത്തോ യാതൊരു വിലയും കോൺഗ്രസിനില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

Also Read:ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

‘കൈപ്പത്തിയെ കുടുംബസ്വത്താക്കി മാറ്റാനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസിനെ ‘കുടുംബം’ തളര്‍ത്തിയിരിക്കുന്നു. സര്‍ക്കാറിന് ആവശ്യം ശക്തമായൊരു പ്രതിപക്ഷത്തെയാണ്. അല്ലാതെ, നിറയെ വൈരുധ്യങ്ങളും ആശയക്കുഴപ്പവും നിറഞ്ഞ ഒരു പ്രതിപക്ഷത്തെയല്ല. രാഷ്ട്രീയ പ്രതിസന്ധിയുടെ സുനാമിയിലാണ് കോണ്‍ഗ്രസ്. അതേസമയം, ഫ്യൂഡല്‍ മേധാവിത്വത്താല്‍ കഷ്ടപ്പെടുകയും ചെയ്യുന്നു’, അദ്ദേഹം പറഞ്ഞു.

അതേസമയം, ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വ പ്രതിസന്ധിയും കൊണ്ട് നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഭീകരാന്തരീക്ഷത്തിലേക്കാണ് കോൺഗ്രസ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button