തിരുവനന്തപുരം: തന്നോടൊപ്പം പാര്‍ട്ടിയും ഇല്ലാതാകണമെന്ന ആഗ്രഹം മാത്രമേ മാണിയ്ക്ക് ഉണ്ടായിരുന്നുള്ളുവെന്നും അത് മകന്‍ സാധിച്ചുകൊടുത്തുവെന്നും ആര്‍. ബാലകൃഷ്ണപിള്ള. ദുഷ്ടനെ പനപോലെ വളര്‍ത്തുമെങ്കിലും അതിന്റെറ ഫലം സന്തതി പരമ്പരകള്‍ അനുഭവിക്കുമെന്നാണ് ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസാണോ ജോസഫാണോ ശരിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘രണ്ടും ഗുണമില്ലെ’ന്നും ബാലകൃഷ്ണപിള്ള മറുപടി നൽകി. ഒരു രാഷ്ട്രീയ നേതാവിനും അഹങ്കാരം പാടില്ല. പാലായില്‍ സ്ഥാനാര്‍ഥി മാറിയെങ്കില്‍ ജയിക്കുമായിരുന്നെന്ന് പറഞ്ഞതില്‍ കാര്യമില്ല. ആളുമാറിയെങ്കില്‍ വോട്ട് കുറേക്കൂടി കുറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് : ജോസ്.കെ.മാണിയുടെ പ്രതികരണം പുറത്ത്
മാവോവാദികളെ നേരിട്ട പൊലീസ് നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനെ അദ്ദേഹം പ്രശംസിക്കുകയുണ്ടായി. ഇതരസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പരിശീലനവേദിയായി കേരളത്തെ മാറ്റുന്നത് അംഗീകരിക്കാനാവില്ല. കോഴിക്കോട് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന കാര്യം കോടതി മുഖവിലക്കെടുത്തിരിക്കുകയാണ്. ആ നിലക്ക് മുഖ്യമന്ത്രിയുടെ നടപടി ശരിയാണെന്നും ബാലകൃഷ്‌ണപിള്ള വ്യക്തമാക്കി.
Post Your Comments