കോട്ടയം : കേരളകോണ്‍ഗ്രസില്‍ ജോസ്.കെ.മാണിയും പി.ജെ.ജോസഫും തന്മിലുള്ള ഭിന്നതകള്‍ രൂക്ഷമാക്കി പി.ജെ.ജോസഫിനെ കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സി.എഫ്. തോമസാണ് ഡപ്യൂട്ടി ലീഡര്‍. പാര്‍ട്ടിയുടെ 5 എംഎല്‍എമാരില്‍ മൂന്നുപേര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം നിയമവിധേയമെന്ന് പി.ജെ.ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
കട്ടപ്പന കോടതിയുടെ വിധി അനുകൂലമെന്ന ജോസ് കെ.മാണിയുടെ വാദം കള്ളമാണെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണി സത്യത്തെ വളച്ചൊടിക്കുകയാണ്. ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തത് വെള്ളിയാഴ്ച കോടതി റദ്ദാക്കി. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് അധികാരം. വിധിയില്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും പി.ജെ ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു.
കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസ് കെ.മാണിയുടെ കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പി.ജെ.ജോസഫിനോട് വിശദീകരണം തേടിയിരുന്നു. യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്നായിരുന്നു ജോസ് കെ.മാണിയുടെ വാദം. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയത് തടഞ്ഞുകൊണ്ടുള്ള ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവ് കട്ടപ്പന സബ് കോടതിയും ശരിവെച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസ്.കെ.മാണി പ്രതികരിച്ചു.
Post Your Comments