
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവ്വഹിക്കുന്നതിലാണ് ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഹമാസ് ഭീകരരെ വേട്ടയാടാനും ഉന്മൂലനം ചെയ്യാനും പ്രത്യേക യൂണിറ്റ് രൂപീകരിച്ച് ഇസ്രായേൽ: റിപ്പോർട്ട്
കോട്ടയം ലോക്‌സഭ സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികൾ തമ്മിൽ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ടെന്നാണ് വിവരം. കോൺഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം യുഡിഎഫിൽ ശക്തമാണ്. അതേസമയം, ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുക്കണമെന്നും പിജെ ജോസഫ് മത്സരിക്കണമെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ആവശ്യമുയരുന്നുണ്ട്.
Post Your Comments