Latest NewsIndiaNews

അച്ചടക്ക നടപടി: യുവ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: മോശമായ പെരുമാറ്റത്തെ തുടർന്ന് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 1969 ലെ ആള്‍ ഇന്ത്യാ സര്‍വ്വീസ് നിയമത്തിലെ 8 -ാം വകുപ്പിന് കീഴിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.

ALSO READ: ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവം; കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരത്തെ അനുകൂല നിലപാടെടുത്തിരുന്ന കണ്ണന്‍ ഗോപിനാഥ് രാജിയ്ക് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ഓഗസ്റ്റ് 21 നാണ് കണ്ണന്‍ രാജി വെച്ചത്. 2012 ലെ കേരള ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button