ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥയെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തിനെതിരായ അതിക്രമത്തിനും തടഞ്ഞ് വച്ചതിനും ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടര്‍ന്നതും അടക്കമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
പ്രതി നിരന്തരമായി സന്ദേശങ്ങള്‍ അയക്കുകയും കാണണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്ന് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇത് കൂടാതെ, ഓഫീസില്‍ വച്ച് യുവ ഉദ്യോഗസ്ഥയെ തടഞ്ഞു നിര്‍ത്തി അതിക്രമം ചെയ്യാനും ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഐആര്‍എസ് ഉദ്യോഗസ്ഥനുമായി ബന്ധം പുലര്‍ത്തണം എന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം. ഇന്ത്യന്‍ ശിക്ഷാ നിയമം 354, 354 ഡി, 506 അടക്കമുള്ളവയാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.
Post Your Comments