ജയ്പൂർ: റസ്റ്റോറന്റിൽ തല്ലുണ്ടാക്കിയ ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രാജസ്ഥാനിലെ ജയ്പൂർ-അജ്മേർ റോഡിലാണ് ഞായറാഴ്ച രാത്രി ഐഎസ്, ഐപിഎസ് ഓഫിസർമാരുടെ തല്ലുമാല അരങ്ങേറിയത്. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
read also: നടത്തിയത് കള്ളക്കളി : സെറീനയ്‍ക്കെതിരെ തെളിവുമായി ബിഗ് ബോസ് ആരാധകർ
പുതിയതായി നിയമനം ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥർ നടത്തിയ പാർട്ടി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നുസംഭവം. ഉദ്യോഗസ്ഥരും റസ്റ്റോറന്റിലെ ജീവനക്കാരും തമ്മിൽ തല്ലുന്നതിൻെറയും കല്ലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇവരെ സസ്പെൻഡ് ചെയ്തത്. അജ്മേർ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ഗിരിധർ, ഐപിഎസ് ഓഫിസർ സുശീൽകുമാർ ബിഷ്ണോയി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Post Your Comments