കണ്ണൂർ: കണ്ണൂർ പെടേനയിൽ ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവത്തിൽ കളക്ടറുടെ നടപടി. പെടേനയിലെ നാല് ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ക്വാറികളെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പഠനം നിർത്തിയതിന് പിന്നാലെയാണ് കളക്ടറുടെ നടപടി. സ്ഥലം സന്ദർശിച്ച തളിപ്പറമ്പ് സബ് കളക്ടർ, പ്രശ്‌നം ഗൗരവമേറിയതാണെന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ക്വാറികളുടെ പ്രവർത്തനം നിർത്താൻ കളക്ടർ ഉത്തരവിട്ടത്.
പെടേന ഗവൺമെന്റ് എൽപി സ്‌കൂളിന്റെ അര കിലോമീറ്റർ പരിധിയിൽ നാല് ക്വാറികളാണ് പ്രവർത്തിക്കുന്നത്. കരിങ്കൽ ക്വാറികൾ കാരണം അപകടാവസ്ഥയിലായ സ്‌കൂളിലെ അൻപത്തിയഞ്ച് വിദ്യാർത്ഥികളും പഠനം അവസാനിപ്പിച്ചിരിക്കുകയാണ്.
ക്വാറികളുടെ പ്രവർത്തനം കാരണം പഠനം നിർത്തിയ പെടേന ഗവൺമെന്റ് എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് തളിപ്പറമ്പ് സബ് കളക്ടർ ഇലക്യ എസ് പ്രദേശത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
Post Your Comments