Latest NewsUAENewsGulf

ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചു, പിന്നീട് സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

അബുദാബി: ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം സൃഷ്ടിക്കുക വൻ അപകടം. അബാദാബിയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വിഡിയോ റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോലീസ് പുറത്തു വിട്ടു. റോഡിലൂടെ അശ്രദ്ധമായി മുന്നോട്ട് നീങ്ങുന്ന വാഹനം ലേന്‍ മാറുന്നതും റോഡിന്റെ വശത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ച് കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

എക്സിറ്റിന് സമീപം വലതുവശത്തെ ലേനിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധമാറിയതും മഞ്ഞവര തെറ്റിച്ച് വശത്തേക്ക് നീങ്ങി. ശേഷം റോഡ് സിഗ്നലിലേക്ക് ഇടിച്ചുകയറി റോഡിന്റെ വശത്തുകൂടി കടന്ന് വീണ്ടും ഹൈവേയില്‍ വാഹനങ്ങള്‍ക്കിടയിലേക്ക് കടന്നു റോഡിൻറെ മറു സൈഡിലേക്ക് വാഹനം പതിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഭാഗ്യം കൊണ്ടുമാത്രമാണ് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടം ഒഴിവായത്. ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ചതെന്ന് അബുദാബി പോലീസ് അറിയിച്ചു.

Also read : സൗദിക്കും യു.എ.ഇക്കുമായി ഇനി മുതല്‍ ഒറ്റവിസ : വിശദാംശങ്ങള്‍ പുറത്തുവിട്ട് സൗദി-യുഎഇ മന്ത്രാലയങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button