
ഇടുക്കി : അപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവ് കസ്റ്റഡിയിൽ. ആലടി സ്വദേശി സുരേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുൻപ് വാഹനത്തിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പൊലീസെത്തിയാണ് നവീനയെ ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.
Post Your Comments