ദുബായ് : സൗദിക്കും യു.എ.ഇക്കുമായി ഇനി മുതല്‍ ഒറ്റവിസ. ഇതുസംബന്ധിച്ച് സൗദി-യുഎഇ മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവട്ടു. 2020ലായിരിയ്ക്കും ഈ പദ്ധതിയുടെ ആരംഭം. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സന്ദര്‍ശകര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി പറഞ്ഞതാണ് ഇക്കാര്യം.
Read Also : ഫാമിലി വിസ സംബന്ധിച്ച് ഖത്തര്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം
ടൂറിസം മേഖലയിലെ സംയോജിത പ്രവര്‍ത്തനങ്ങള്‍ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തില്‍ സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി സൗദിയുമായി ചേര്‍ന്ന് സംയുക്ത വിസ സമ്പ്രദായം നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സൗദി സന്ദര്‍ശിക്കുന്നവര്‍ക്ക് യു.എ.ഇയും, യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗദിയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകും.
ഇരു രാജ്യങ്ങളിലേയും ദേശീയ വിമാന കമ്പനികള്‍ക്ക് നേട്ടമാകും വിധത്തില്‍ വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുവാനും ടൂറിസം-ഹോട്ടല്‍ മേഖലകള്‍ക്ക് പുത്തനുര്‍വ്വേകാനും പദ്ധതി സഹായകരമാകുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments