Latest NewsKeralaNews

ശബരിമല മണ്ഡലമാസ ദര്‍ശനം : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: മണ്ഡലമാസത്തിലെ ശബരിമല ദര്‍ശനം, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാതയുടെ ബുക്കിങ് എട്ടിന് ആരംഭിക്കും. ഭക്തര്‍ക്ക് രണ്ടു രീതിയിലും സൗജന്യമായി ബുക്ക് ചെയ്യാനുളള സൗകര്യമാണ് ഒരുക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കേരളാ പൊലീസും ചേര്‍ന്നാണു സംവിധാനം ഒരുക്കുന്നത്.

Read Also : വീണ്ടും ശബരിമല ചവിട്ടാനൊരുങ്ങി നിരവധി യുവതികള്‍, അണിയറയില്‍ നീക്കം ശക്തം; ബിന്ദു അമ്മിണിയുടെ പത്രസമ്മേളനം നാളെ

www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവയും കെഎസ്ആര്‍ടിസി ബസ് ടിക്കറ്റും ഇതുവഴി ബുക്ക് ചെയ്യാനുള്ള സൗകര്യം വൈകാതെ ഏര്‍പ്പെടുത്തും.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തില്‍ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന തരത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. പരിമിത എണ്ണം കൂപ്പണുകളാണ് ഇതില്‍ ഉളളത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഇത് അനുവദിക്കും. സ്വാമി ക്യൂ ബുക്കിങ് എന്ന വിഭാഗത്തില്‍ മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന പരമ്ബരാഗത പാതയിലൂടെയുളള തീര്‍ഥാടനമാണ് സജ്ജീകരിച്ചിരിക്കുന്നത്.

തീര്‍ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, വിലാസം, തിരിച്ചറിയല്‍ രേഖ, കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. എല്ലാ തീര്‍ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലിലെ കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തെരഞ്ഞെടുക്കാം. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിങ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിങിനു സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാം.

കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ഥാടകര്‍ക്കു മാത്രമേ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ. ഹെല്‍പ്പ് ലൈന്‍ നമ്ബര്‍: 7025800100

Daily

shortlink

Related Articles

Post Your Comments

Related Articles


Back to top button