Latest NewsNewsIndia

പച്ചക്കറി അവശിഷ്ടത്തിനൊപ്പം കാള അകത്താക്കിയത് സ്വര്‍ണാഭരണങ്ങളും; പിന്നീട് സംഭവിച്ചത്

ചണ്ഡീഗഢ്: പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം കാള തിന്നത് സ്വര്‍ണാഭരണങ്ങളും. ഏകദേശം 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കാള അകത്താക്കിയത്. ഹരിയാണയിലെ സിര്‍സയില്‍ ഒക്ടോബര്‍ 19നാണ് സംഭവം നടന്നത്. കാലാംവാലി മേഖലയിലെ താമസക്കാരനായ ജനക്രാജ് എന്നയാളുടെ ഭാര്യയുടെയും മരുമകളുടെയും സ്വര്‍ണമാണ് കാള തിന്നത്. ഇതോടെ കാളയെ പിടിച്ചുകെട്ടി ചാണകത്തിലൂടെ സ്വര്‍ണം പുറത്തെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പച്ചക്കറി അരിയുന്നതിനിടെ ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി വയ്ക്കുകയും ഇത് അബദ്ധത്തില്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം കളയുകയുമായിരുന്നെന്ന് ഇവര്‍ പറയുന്നു.

ALSO READ:ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണം കാണാതായി, ഒടുവില്‍ കണ്ടുകിട്ടിയത് മാലിന്യക്കൂമ്പാരത്തില്‍ നിന്നും; സംഭവം ഇങ്ങനെ

പച്ചക്കറി മുറിക്കുന്നതിനിടെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണാഭരണങ്ങള്‍ പച്ചക്കറി മുറിച്ച പാത്രത്തില്‍ ഊരിവെച്ചുവെന്നും മിച്ചം വന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ കൊണ്ട് ഈ പാത്രം നിറഞ്ഞപ്പോള്‍ സ്വര്‍ണത്തിന്റെ കാര്യം മറന്ന് പോയെന്നും കനകരാജ് പറയുന്നു. തുടര്‍ന്ന് പാത്രത്തില്‍നിന്ന് സ്വര്‍ണം എടുക്കാന്‍ മറക്കുകയും പച്ചക്കറി അവശിഷ്ടങ്ങള്‍ പുറത്ത് കളയുകയുമായിരുന്നു. പച്ചക്കറി അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് കാള തീറ്റ തിന്നത്. ഇത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതോടെ സ്വര്‍ണം കാളയുടെ ഉള്ളില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

ALSO READ:‘മലപ്പുറം സ്വദേശിയുടെ തലയ്ക്കുളളില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം’; കസ്റ്റംസ് ഉദ്യോ​ഗസ്ഥര്‍ ഞെട്ടി

ജനക്രാജും കുടുംബവും കാളയ്ക്കു വേണ്ടി തിരച്ചില്‍ നടത്തുകയും അതിനെ മൃഗഡോക്ടറുടെ സഹായത്തോടെ പിടികൂടി വീടിനു സമീപത്തെ തുറസായ സ്ഥലത്ത് കെട്ടിയിടുകയും ചെയ്തിട്ടുണ്ട്. കാളയ്ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ചാണകത്തിലൂടെ സ്വര്‍ണം പുറത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജനക്രാജ് പറയുന്നു. സ്വര്‍ണം ലഭിച്ചില്ലെങ്കില്‍ കാളയെ ഗോശാലയില്‍ എത്തിക്കാനാണ് നീക്കമെന്നും അദ്ദേഹം വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button