![](/wp-content/uploads/2024/09/gold1.jpg)
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്.
ഇന്നലെ 64,480 എന്ന റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില മണിക്കൂറുകൾക്കുള്ളിൽ തന്നെ കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപ[എ കരുത്താർജിച്ചതോടെയാണ് ഇന്നലെ സ്വർണവില പരിഷ്കരിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7940 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയാണ്. വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
Post Your Comments