ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയപരമായല്ല സോണിയ ഗാന്ധിയെ കണ്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവകുമാർ വ്യക്തമാക്കി. നന്ദി പറയാനായിരുന്നു സോണിയയെ നേരിട്ട് കണ്ടതെന്നും തനിക്ക് അവർ എല്ലാവിധ പിന്തുണയും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read also: വയറുവേദനയാല്‍ പൊറുതിമുട്ടി പി. ചിദംബരം; പതിവായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സേവനം വേണമെന്ന് ആവശ്യം
തനിക്കൊപ്പം നിന്നവരോട് നന്ദിയുണ്ട്. നമ്മള് നമ്മുടെ ശക്തി കാണിക്കേണ്ട സമയമാണിത്. പ്രതിസന്ധിഘട്ടങ്ങളിലും ആശയങ്ങളോട് നീതി പുലര്‍ത്തി നിലനില്ക്കണമെന്നും ശിവകുമാര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവകുമാറിനു ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.
Post Your Comments