ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കി. രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയുമായി ബന്ധപെട്ടു SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) പുറത്തുവിട്ട. 2019 ഏപ്രില്‍ മുതല്‍ സെപ്‍തംബര്‍ വരെയുള്ള കണക്കു പ്രകാരം സുസുക്കി മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഹോണ്ട ഒന്നാം സ്ഥാനം നില നിർത്തി. ടിവിഎസാണ് രണ്ടാം സ്ഥാനത്ത്. ഹീറോ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Also read : ദൂരയാത്രകള്‍ ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
ഹോണ്ട ഉള്‍പ്പെടെ എല്ലാ മുന്‍നിര കമ്പനികള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ വില്‍പന കുറഞ്ഞിട്ടുണ്ട്. ഒന്നാംസ്ഥാനത്തുള്ള ഹോണ്ട കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആകെ 17,32,579 യൂണിറ്റ് സ്‌കൂട്ടറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 21,82,860 യൂണിറ്റുകളാണ് വിറ്റത്. രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് 598,617 യൂണിറ്റ് സ്‌കൂട്ടറുകൾ വിൽപ്പന നടത്തി. 341,928 യൂണിറ്റ് സ്‌കൂട്ടറുകളാണ് 2019 ഏപ്രില്‍ മുതല്‍ സെപ്‍തംബര്‍ വരെ സുസുക്കി വിൽപ്പന നടത്തിയത്. ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറുകളുടെ വില്‍പന മുന്നേറാൻ സുസുകിയെ സഹായിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനെക്കാള്‍ 17.16 ശതമാനം അധിക വളര്‍ച്ചയും കമ്പനി നേടി.
Also read : ഓര്‍ഡര്‍ ചെയ്തത് മയിലിനെ കിട്ടിയത് വിചിത്ര പക്ഷിയെ
ഹീറോയ്ക്ക് ഇക്കാലയളവിൽ 249,365 യൂണിറ്റ് സ്‌കൂട്ടറുകള്‍ വില്‍ക്കാനെ സാധിച്ചുള്ളു. യമഹ (157,483 യൂണിറ്റ്), പിയാജിയോ (36,981 യൂണിറ്റ്), മഹീന്ദ്ര (480 യൂണിറ്റ്) എന്നിവരാണ് യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലുള്ളത്.
Post Your Comments