ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ജനപ്രീതി വർദ്ധിച്ചതോടെ പുതിയ നീക്കവുമായി ടിവിഎസ്. ഉത്സവ സീസണുകൾ വരാനിരിക്കെ പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കാനാണ് ടിവിഎസ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ടിവിഎസ് ക്രിയോൺ ആണ് ഈ മാസം ലോഞ്ച് ചെയ്യുക. ഈ മോഡലിന്റെ ടീസർ ഇതിനോടകം തന്നെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 23-ന് ദുബായിൽ വച്ച് നടക്കുന്ന വിപുലമായ ഇവന്റിൽ വച്ചാകും വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ ടിവിഎസ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക. തുടർന്ന് ഇവ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ്.
പ്രധാനമായും ഫാമിലി കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന പ്രീമിയം മോഡലാണ് ടിവിഎസ് ക്രിയോൺ. ഇതിനു മുൻപ് പുറത്തിറക്കിയ ക്രിയോൺ കൺസെപ്റ്റിൽ കാണപ്പെട്ട വെർട്ടിക്കലി സ്റ്റാക്ക്ഡ് എൽഇഡി ടെയിൽ ലാമ്പ് ഈ മോഡലിലും പ്രതീക്ഷിക്കാവുന്നതാണ്. ഫ്ലോട്ടിംഗ് ഡിജിറ്റൽ ഡിസ്പ്ലേയുള്ള തുറന്ന ഹാൻഡിൽ ബാർ, ഓഫ്-സെറ്റ് മോണോ സസ്പെൻഷനോടുകൂടിയ റിയർ സെക്ഷൻ തുടങ്ങിയവയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ക്രിയോൺ കൺസെപ്റ്റിലെ ബാറ്ററി പായ്ക്ക് 7kWh ശേഷിയുള്ളതായിരിക്കും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ഉണ്ടാകും. നിലവിൽ, ടീസറുകൾ പുറത്തുവിട്ടെങ്കിലും, കൂടുതൽ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
Also Read: മല്ലിയിലയുടെ ഈ ഗുണങ്ങൾ അറിയാമോ?
Post Your Comments