കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മികച്ചതും നൂതനവുമായ ആക്ടിവ 2023 പുറത്തിറക്കി. ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഹോണ്ടയുടെ ആദ്യത്തെ ഇരുചക്രവാഹനമാണിത്.
സ്കൂട്ടര്‍ വിപണിയെ സജീവമാക്കിയ ആക്ടിവ ഒരു ദശകത്തിലധികമായി രാജ്യത്ത് ഏറ്റവും കടുതല്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളിലൊന്നായി തുടരുകയാണ്. തങ്ങളുടെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഇതിന്‍റെ ഒന്നിലധികം പതിപ്പുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കിക്കൊണ്ട് ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ഇരുചക്രവാഹനം സ്മാര്‍ട്ടര്‍ ആക്ടിവ 2023 വിപണിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.
read also: മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ: വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത
വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട് ഫൈന്‍ഡ്, താക്കോല്‍ ഇല്ലാതെ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനമുള്ള സ്മാര്‍ട്ട് കീ, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, വാഹനമോഷണം തടയുന്ന സ്മാര്‍ട്ട് സേഫ് തുടങ്ങിയ സവിശേഷതകളാണ് ഹോണ്ട സ്മാര്‍ട്ട് കീയിലുള്ളത്. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, 18 ലിറ്റര്‍ ശേഷിയുള്ള സ്റ്റോറേജ് ഇടം, ഡബിള്‍ ലിഡ് ഫ്യൂവല്‍ ഓപ്പണിംഗ് സംവിധാനം, ലോക്ക് മോഡ്, കൂടുതല്‍ ചരക്ക് വഹിക്കാനുള്ള ശേഷി, കൂടുതല്‍ മെച്ചപ്പെട്ട യാത്ര ലഭ്യമാക്കുന്ന ലോംഗ് വീല്‍ ബേസ്, ഡിസി എല്‍ഇഡി ഹെഡ്ലാമ്പ് തുടങ്ങിയ ആക്ടിവ 2023-ന്‍റെ സവിശേഷതകളാണ്. ഹോണ്ട ആക്ടിവ 2023 അഞ്ച് പേറ്റന്‍റ് ആപ്ലിക്കേഷനുകളോടെയാണ് വികസിപ്പിച്ചിരിക്കുന്നത്.
പുതിയ അലോയി വീലുകള്‍, പ്രീമിയം നിറവും ത്രീഡി എംബ്ലവും, ആകര്‍ഷകമായ ഹെഡ് ലാമ്പ്, പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പ് തുടങ്ങിയവ സ്കൂട്ടറിന് പുതിയ രൂപവും ഭാവവും നല്‍കുന്നു. വിശ്വാസ്യതയും ഈടും നല്‍കുന്ന മെറ്റല്‍ ബോഡി, കോമ്പി ബ്രേക്ക് സിസ്റ്റം, 12 ഇഞ്ച് ഫ്രണ്ട് വീല്‍, ടെലിസ്കോപിക് സസ്പെന്‍ഷന്‍ തുടങ്ങിയ യാത്രാസുഖം വര്‍ധിപ്പിക്കുന്നു. പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള ഇന്ധനക്ഷമതയുള്ള ടയറുകളാണ് ആക്ടിവ 2023-ന്‍റേത്.
സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ്, സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ആക്ടിവ 2023ന്‍റെ വില യഥാക്രമം 74,536 രൂപ, 77,036 രൂപ, 80,537 (ഡല്‍ഹി എക്സ്ഷോറൂം വില) രൂപയാണ്. പേള്‍ സൈറണ്‍ ബ്ലൂ, ഡീസന്‍റ് ബ്ലൂ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രഷ്യസ് വൈറ്റ്, മാറ്റെ ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ ആറു നിറങ്ങളിലും ലഭ്യമാണ്.
Post Your Comments