ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ രണ്ടു സ്കൂട്ടറുകളിലിടിച്ചശേഷം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ മെഡിക്കൽ കോളജ് ജീവനക്കാരിയായ സ്കൂട്ടർ യാത്രക്കാരിക്കും കാൽനടയാത്രക്കാരനും പരിക്കേറ്റു.
കോട്ടയം-ചുങ്കം-മെഡിക്കൽ കോളജ് റോഡിൽ കുടയംപടി വട്ടക്കോട്ട ജംഗ്ഷനിൽ ഇന്നലെ രാവിലെ 8.30-നു ആയിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നുമെത്തിയ കാർ നിയന്ത്രണം നഷ്ടമായി ഇടവഴിയിൽ നിന്നും കയറിയെത്തിയ സ്കൂട്ടറിൽ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ എതിർദിശയിൽ നിന്നുമെത്തിയ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചശേഷം ഇതുവഴി നടന്നുവന്ന കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ മെഡിക്കൽ കോളേജ് കാത്ത് ലാബ് ജീവനക്കാരി ദീപ (45) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
Post Your Comments