Latest NewsBikes & ScootersNewsAutomobile

കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കും, പുതിയ പ്രഖ്യാപനവുമായി ഇന്ത്യൻ കമ്പനികൾ

ബജാജ്, ടിവിഎസ്, ആതർ എനർജി തുടങ്ങിയ നിർമ്മാതാക്കളാണ് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കാൻ സാധ്യത

ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ചവയാണ് ഇലക്ട്രിക് വാഹനങ്ങൾ. മറ്റു മോഡലുകളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറഞ്ഞതിനാൽ ഭൂരിഭാഗം ആളുകളും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ആവശ്യക്കാർ ഏറെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ കുറഞ്ഞ വിലയിൽ നിർമ്മിക്കാനാണ് ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബജാജ്, ടിവിഎസ്, ആതർ എനർജി തുടങ്ങിയ നിർമ്മാതാക്കളാണ് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കാൻ സാധ്യത.

അടുത്ത 18 മാസത്തിനുള്ളിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള സൂചനകൾ കമ്പനികൾ നൽകുന്നുണ്ട്. പ്രീമിയം വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ അൽപം കുറഞ്ഞ പവർട്രെയിൻ ആയിരിക്കും മറ്റുള്ളവയുടേത്. ഏകദേശം 70,000 രൂപ മുതൽ 80,0000 റേഞ്ചിലായിരിക്കും ഇത്തരം ബഡ്ജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്കൂട്ടറുകളുടെ വില.

Also Read: ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button