ദൂരയാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതാണ്. പലര്‍ക്കും യാത്രക്കിടയില്‍ ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ് ചര്‍ദ്ദിലും, തലവേദനയും. ഇത് രണ്ടും അനുഭവപ്പെടുന്നതിനാല്‍ യാത്ര തന്നെ വേണ്ടെന്ന് വെയ്ക്കുന്നവര്‍ നിരവധിയാണ്. പതിവായി യാത്ര ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറയാറുണ്ടെങ്കിലും തലച്ചോറിലേക്ക് നല്‍കുന്ന സിഗ്നലുകളിലെ വ്യത്യാസമാണ് യഥാര്‍ത്ഥ പ്രശ്നം.
ചര്‍ദ്ദില്‍, തലവേദന, ബാലന്‍സ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ യാത്രക്കിടെ അനുഭവപ്പെടുന്നത് സ്പര്‍ശനേന്ദ്രിയങ്ങള്‍ നല്‍കുന്ന വ്യത്യസ്ത സൂചനകളാണ്. യാത്ര ചെയ്യുമ്പോള്‍ കണ്ണും കാതും ശരീരം അനങ്ങുന്നതായി സിഗ്നല്‍ നല്‍കുമ്പോള്‍ കാലും, കാല്‍പാദവും അനങ്ങാതിരിക്കും.
കാല്‍പാദത്തിന്റെ ചലനമാണ് കാലുകളുടെ സൂചനയ്ക്ക് വഴിയൊരുക്കുന്നത്. ഉദാഹരണത്തിന് കാര്‍ ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് ഇത്തരം അസുഖബാധകള്‍ അനുഭവപ്പെടില്ല. കാരണം അവരുടെ കാലുകള്‍ ചലിക്കുന്നത് കൊണ്ടാണ്. കാര്‍ സഞ്ചരിക്കുന്ന ദിശയിലേക്ക് നോക്കി കണ്ണുതുറന്ന് ഇരിക്കുന്നതും, ചില്ലുകള്‍ തുറന്ന് കാറ്റ് ഏല്‍ക്കുന്നതും പരിഹാരങ്ങളാണ്.
യാത്രാബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിക്കുന്ന മരുന്നുകള്‍ ചര്‍ദ്ദില്‍ തടയാനാണ് ഉപകരിക്കുക, തലവേദന പോലുള്ള അവസ്ഥകള്‍ പരിഹരിക്കില്ല. ഇതിനായി പ്രകൃതിദത്തമായ ചില വഴികള്‍ ഉപയോഗിക്കാം. അക്യൂപ്രഷറാണ് ഒരു മാര്‍ഗ്ഗം. ചൂണ്ടുവിരലിന് താഴെയും, കൈത്തണ്ടയുടെ മധ്യത്തിലും ഏതാനും സെക്കന്‍ഡുകള്‍ അമര്‍ത്തിപ്പിടിച്ച് ആശ്വാസം കണ്ടെത്താം.
ഇഞ്ചിത്തൈലം, ലാവന്‍ഡര്‍ ഓയില്‍ തുടങ്ങിയവയുടെ ഗന്ധം ഈ പ്രശ്നങ്ങള്‍ ഒരു പരിഹാരമാണ്.
Post Your Comments