Latest NewsNewsAutomobile

ഇരുചക്ര വാഹന രംഗത്ത് മത്സരം മുറുകുന്നു, പുതിയ മോഡൽ ബൈക്കുമായി ടിവിഎസ് എത്തി

അപ്പാച്ചെ ആർടിആർ 310 ബൈക്കുകളാണ് കമ്പനി വിപണിയിൽ എത്തിച്ചത്

ഇരുചക്ര വാഹന രംഗത്ത് ഇനി മത്സരം മുറുകും. ഏറ്റവും പുതിയ ബൈക്കുമായാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടിവിഎസ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ അപ്പാച്ചെ ആർടിആർ 310 ബൈക്കുകളാണ് കമ്പനി വിപണിയിൽ എത്തിച്ചത്. ക്വിക്ക് ഷിഫ്റ്റ് ഇല്ലാത്ത ആഴ്സണൽ ബ്ലാക്ക്, ആഴ്സണൽ ബ്ലാക്ക്, ഫ്യൂറി യെല്ലോ എന്നിങ്ങനെ 3 വേരിയന്റുകളിലാണ് അപ്പാച്ചെ ആർടിആർ 310 വാങ്ങാൻ സാധിക്കുക. ഈ മോഡലുകളുടെ വില വിവരങ്ങളും സവിശേഷതയും പരിചയപ്പെടാം.

സ്പ്ലിറ്റ് എൽഇഡി ഹെഡ് ലാമ്പ്, ഫ്ലാറ്റ് ഹാൻഡിൽ ബാർ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സീറ്റ് നൽകിയതിനാൽ, ചൂട് കൂടുമ്പോൾ ഇൻസ്റ്റന്റായി കൂളിംഗ്’ ലഭിക്കുന്നതാണ്. അതേസമയം, തണുത്ത കാലാവസ്ഥയിൽ 3 മിനിറ്റിനകം ചൂടും ലഭിക്കും. 312.2 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 9700 ആർപിഎമ്മിൽ 35 ബിഎച്ച്പി പവറാണ് ഉൽപ്പാദിപ്പിക്കുന്നത്. ക്വിക്ക് ഷിഫ്റ്റില്ലാത്ത ആഴ്സണൽ ബ്ലാക്കിന് 2.43 ലക്ഷം രൂപയും, ആഴ്സണൽ ബ്ലാക്കിന് 2.58 ലക്ഷം രൂപയും, ഫ്യൂറി യെല്ലോയ്ക്ക് 2.64 ലക്ഷം രൂപയുമാണ് വില.

Also Read: 5ജി ശ്രേണി വിപുലീകരിക്കാൻ നോക്കിയ, പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button