ഡല്‍ഹി: രാജ്യത്ത് എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം ഒരുക്കാൻ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. മുന്‍ തീരുമാനം അനുസരിച്ച് ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഇതോടെ ടോള്‍ പിരിവ് ഫാസ്ടാഗ് നിലവിൽ വരും. ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്.നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സങ്കേതം ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്.
ALSO READ: അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
2017 ഡിസംബറിനു ശേഷം വില്‍പന നടത്തിയ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. ചില മെട്രോ നഗരങ്ങളില്‍ പണമായി ടോള്‍ നല്‍കുന്നവരില്‍ നിന്ന് ഇരട്ടി തുക ഈടാക്കുന്നതും ആലോചിക്കുന്നുണ്ട്. നിലവില്‍ 490 ഹൈവേ ടോള്‍ പ്ലാസകളിലും നാല്‍പതിലേറെ സംസ്ഥാന പാതകളിലും ഫാസ്ടാഗ് സ്വീകരിക്കുന്നുണ്ട്. രാജ്യത്ത് നിലവില്‍ 24,996 കിലോമീറ്റര്‍ റോഡിലാണ് ടോള്‍ ഉള്ളത്. ഈ സാമ്ബത്തിക വര്‍ഷം 2000 കിലോമീറ്റര്‍ കൂടി ടോള്‍പാത വരും. അടുത്ത 5 വര്‍ഷം കൊണ്ട് ടോള്‍ റോഡുകള്‍ 75,000 കിലോമീറ്ററാക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഒരു ലക്ഷം കോടി രൂപ ടോളിലൂടെ വരുമാനമുണ്ടാക്കാനാവും വിധമാണിത്.
22 ബാങ്കുകളില്‍ നിന്ന് ഫാസ്ടാഗ് സ്റ്റിക്കറുകള്‍ ലഭ്യമാകും. വ്യാപാര സൈറ്റായ ആമസോണിലും ലഭ്യമാണ്. റീചാര്‍ജിങ്ങിനായി മൈ ഫാസ്ടാഗ് എന്ന മൊബൈല്‍ ആപ് തയാറാക്കിയിട്ടുണ്ട്. ഇത് ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇതിനു പുറമേ ദേശീയ പാത അഥോറിറ്റി പ്രീപെയ്ഡ് വോലറ്റും തയാറാക്കുന്നുണ്ട്. ഇതു ബാങ്കുമായി ബന്ധിപ്പിക്കേണ്ടതില്ല.
മൂന്നു മിനിറ്റിലധികം ഒരു വാഹനം ടോള്‍ പ്ലാസയില്‍ കുരുങ്ങിയാല്‍ ടോള്‍ വാങ്ങരുതെന്നാണ് വ്യവസ്ഥ. ഫാസ്ടാഗ് ആകുന്നതോടെ ഇതില്ലാതാകും. ദേശീയപാത ടോള്‍ പ്ലാസകളില്‍ 24 മണിക്കൂറിനുള്ളില്‍ ഇരുവശത്തേക്കും യാത്ര ചെയ്യുകയാണെങ്കില്‍ ടോളില്‍ ഇളവുണ്ട്. ഇത് ഫാസ്ടാഗ് വാഹനങ്ങള്‍ക്ക് ലഭിക്കില്ല. വാഹന ഉടമസ്ഥന്റെ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നും ഓരോ ടോള്‍ ഉടമസ്ഥനും പണം ലഭ്യമാവുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഈ ടാഗ് പതിച്ചിട്ടുണ്ടെങ്കില്‍, ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ തന്നെ യാത്ര തുടരാമെന്ന സവിശേഷതയുണ്ട്. നിലവില്‍ ചില ടോള്‍പ്ലാസയില്‍ ഫാസ്ടാഗിന് പ്രത്യേക വഴിയിലൂടെ കടന്നുപോകാനുള്ള സംവിധാനമുണ്ട്.
Post Your Comments