വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ ടോൾ നിരക്കുകൾ ഇന്ന് മുതൽ വർദ്ധിപ്പിക്കും. മൂന്ന് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നത്. ഇതിനോടൊപ്പം പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ടോൾ നിരക്ക് വർദ്ധനവിന്റെ ഭാഗമായി പ്രദേശവാസികളുടെ പ്രതിമാസ പാസ് നിരക്ക് ഉയർത്തിയിട്ടുണ്ട്. പ്രതിമാസ പാസ് 315 രൂപയിൽ നിന്നും 330 രൂപയായാണ് വർദ്ധിപ്പിക്കുക.
ഒരു വർഷത്തിനിടെ നാലാം തവണയാണ് വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നത്. 2022 മാർച്ച് ഒമ്പതിനാണ് ടോൾ പിരിവ് ആരംഭിച്ചത്. 2022 ഏപ്രിൽ ഒന്നിനും, നവംബർ മൂന്നിനും ഇതിനു മുൻപ് ടോൾ നിരക്ക് ഉയർത്തിയിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നതിനാൽ പ്രദേശവാസികളിൽ നിന്ന് ശനിയാഴ്ച മുതൽ തൽക്കാലം ടോൾ ഈടാക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
Also Read: ആക്രി പെറുക്കി ജീവിച്ചിരുന്ന വയോധികൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ
Post Your Comments