തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ മിന്നൽ പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ പത്ത് മണിയോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ടോൾ പ്ലാസയുടെ ഓഫീസിലെത്തി പരിശോധിച്ചത്. ഏഴ് ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ദേശീയപാതയുടെ സർവീസ് റോഡ് നിർമ്മാണം, പരസ്യ ബോർഡുകൾ തുടങ്ങിയവയിൽ ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നായിരുന്നു ഉയർന്ന ആരോപണം. ഈ സാഹചര്യത്തിലാണ് മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
Post Your Comments