
പാലക്കാട്: പന്നിയങ്കരയിലെ ടോള്‍ പിരിവില്‍ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി. കെ രാധാകൃഷ്ണന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. ടോള്‍ പ്ലാസയില്‍ നിന്നും 7.5 മുതല്‍ 9.4 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ച് പരിധി നിശ്ചയിച്ചു. ഈ പരിധിയില്‍ വരുന്ന പ്രദേശവാസികള്‍ക്കാണ് സൗജന്യ യാത്ര അനുവദിക്കുക.
Read Also: അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവം : ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ
ഇത് പ്രകാരം നിശ്ചയിച്ച സ്ഥലത്തിന്റെ പരിധിയിലുള്ളവര്‍ക്ക് രേഖകള്‍ ടോള്‍ പ്ലാസയില്‍ സമര്‍പ്പിക്കാം. സൗജന്യ യാത്രയ്ക്ക് പുറത്തുള്ള 20 കിലോമീറ്റര്‍ ചുറ്റളവില്‍ സമീപ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് 350 രൂപ മാസ പാസ് എടുത്ത് ഒരു മാസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.
കഴിഞ്ഞമാസം നടത്തിയ ചര്‍ച്ചയില്‍ ഏഴര കിലോമീറ്റര്‍ വരെയുള്ളവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് പന്നിയങ്കരയിലെ കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലംവിട്ടു നല്‍കിയ പ്രദേശവാസികളായ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് ടോള്‍ പ്ലാസയിലൂടെ സൗജന്യ യാത്ര വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരസമിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും പിന്നോട്ട് പോയില്ല. പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് ടോള്‍ പിരിവില്‍ നിന്ന് പ്രദേശവാസികളെ ഒഴിവാക്കിയത്.
Post Your Comments