ചങ്ങനാശ്ശേരി: ഇടത് സര്‍ക്കാര്‍ എന്‍എസ്എസിനു വേണ്ടി ഒരു മഹത്തരമായ
കാര്യവും ചെയ്തിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സര്‍ക്കാര്‍ മുന്നാക്ക സമുദായങ്ങള്‍ക്കും എന്‍എസ്എസിനും വേണ്ടി ഒരു നന്മയും ചെയ്തിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന് വേണ്ടി സര്‍ക്കാരിനോട് ആകെ ആവശ്യപ്പെട്ടത് ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നും കഴിഞ്ഞ സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യപിച്ച മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് അക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും മാത്രമാണ്. അത് എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മുന്നാക്ക സമുദായത്തിന് വേണ്ടി നല്ലത് ചെയ്ത ഇടത് പക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍എസ്എസ് ചെയ്യേണ്ടതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
ALSO READ: സഞ്ജുവിനെ തലസ്ഥാനത്ത് മാത്രമായി ഒതുക്കരുത്; ശശി തരൂരിന് ശ്രീശാന്തിന്റെ തിരുത്ത്
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സംവരണവും, ദേവസ്വം ബോര്‍ഡിലെ 10 ശതമാനം മുന്നാക്ക സംവരണവും നടപ്പാക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
Post Your Comments