KeralaCricketLatest NewsNews

സഞ്ജുവിനെ തലസ്ഥാനത്ത് മാത്രമായി ഒതുക്കരുത്; ശശി തരൂരിന് ശ്രീശാന്തിന്റെ തിരുത്ത്

തിരുവനന്തപുരം: ഗോവയ്‌ക്കെതിരെയുള്ള വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറിയുമായി മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച കോൺഗ്രസ് എം പി ശശി തരൂരിന് മുൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ തിരുത്ത്. സഞ്ജു സാംസണിനെ ‘തിരുവനന്തപുരത്തിന്റെ സ്വന്തം’ എന്നാണ് തരൂർ ട്വിറ്ററിൽ വിശേഷിപ്പിച്ചത്.

ALSO READ: ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്ത സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മമത ബാനര്‍ജി

സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിന് മറുപടിയായാണ് ശ്രീയുടെ തിരുത്ത്. ഗോവയ്‌ക്കെതിരെ 129 പന്തിൽ 21 ഫോറും 10 സിക്സും സഹിതം 212 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പറിന്റെ ഏറ്റവും ഉയർന്ന സ്കോറുമായി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.

വിജയ് ഹസാരെ ട്രോഫിയിൽ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു ഇരട്ടസെഞ്ചുറി നേടുമ്പോൾ താൻ ഐപിയു പാർലമെന്റിന്റെ യോഗത്തിൽ പങ്കെടുക്കാൻ ഫ്രാങ്ക്ഫർട്ടിൽനിന്ന് ബെൽഗ്രേഡിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് കുറിച്ച തരൂർ, ഇന്ത്യൻ സിലക്ടർമാർ ഈ പ്രകടനം കാണുന്നില്ലേയെന്നും ചോദിച്ചിരുന്നു.

ALSO READ: സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു

ഈ ട്വീറ്റിനു താഴെ മറുപടിയായിട്ടാണ് മുൻ ഇന്ത്യൻ താരം കൂടിയായ ശ്രീശാന്ത് ട്വീറ്റ് ചെയ്തത്. ‘സർ, അദ്ദേഹത്തെ (സഞ്ജുവിനെ) തിരുവനന്തപുരത്തിന്റെ മാത്രം സ്വന്തമായി മുദ്രകുത്തരുത്. സഞ്ജു മലയാളത്തിന്റെ അഭിമാന പുത്രനാണ്. മഹാനായ ഇന്ത്യക്കാരനും. രാജ്യാന്തര ക്രിക്കറ്റിൽ ഇതിലും മികച്ച പ്രകടനങ്ങളുമായി നമ്മുടെ അഭിമാനം ഉയർത്താൻ പോകുന്ന താരമാണ് അദ്ദേഹം. ഈ പ്രതീക്ഷയോടെ നമുക്ക് സഞ്ജുവിന് ഉറച്ച പിന്തുണ നൽകാം’ – ഇതായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button