ന്യൂഡൽഹി: ഉപയോക്താക്കളുടെ അനുവാദമില്ലാതെ പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഈമെയില്‍ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അവസാനം ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഈമെയില്‍ വിലാസവും ഫോണ്‍ നമ്പറുകളും ഉപയോഗിച്ചതില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് ട്വിറ്റര്‍.
ALSO READ: കനത്ത നാശം വിതച്ച് ‘ഹാഗിബിസ്’ ചുഴലിക്കാറ്റ്; 23 പേർക്ക് ദാരുണാന്ത്യം
വിവരങ്ങള്‍ ഉപയോഗച്ചിതില്‍ ക്ഷമ ചോദിക്കുന്നതായും ഇനി ഇത്തരം വീഴ്ച സംഭവിക്കില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും കമ്പനി അധികൃതര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റര്‍ അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി ഉപയോക്താക്കള്‍ നല്‍കുന്ന ഈമെയില്‍ വിലാസവും ഫോണ്‍ നമ്പറുമാണ് പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്.
ALSO READ: പ്രധാനമന്ത്രിയുടെ വികാര നിർഭരമായ വാക്കുകൾ, ‘രാജ്യത്തിന്റെ കിരീടമാണ് ജമ്മു കശ്മീരും ലഡാക്കും’
സുരക്ഷയെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമ്പനിയുടെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസറുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. ടാര്‍ഗെറ്റ് ചെയ്ത പരസ്യങ്ങള്‍ നല്‍കാന്‍ അനിയോജ്യമായ ഉപയോക്തക്കളെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ശേഖരിച്ചത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മൂന്നാം കക്ഷികളുമായി പങ്കിട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
Post Your Comments