ടോകിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ‘ഹാഗിബിസ്’ ചുഴലിക്കാറ്റ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 23 പേർ മരിച്ചതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. പതിനേഴോളം പേരെ കാണാതായി. നൂറിലധികം പേർക്കു പരുക്കേറ്റെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുത്തെത്താൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്.
ALSO READ: ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയം; ഭര്‍ത്താവ് കുട്ടികള്‍ക്ക് വിഷം നല്‍കി
ഹാഗിബിസ് ചുഴലിക്കാറ്റിനെത്തുടർന്ന് ജനങ്ങളോട് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു. തോച്ചിഗി, ഇബരാഗി, ഫുകുഷിമ, മിയാഗി, ലിഗത് എന്നിവിടങ്ങളിൽ അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോതെൻബ നഗരത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ടോക്കിയോയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് പേരെയാണ് ഇത് ബാധിക്കുക.
ALSO READ: മരണം തനിക്ക് ലഹരിയെന്ന് ജോളി; സിലിയുടെ മരണം നേരില്‍ കണ്ടാസ്വദിക്കാന്‍ ജോളി ചെയ്തത്
ശക്തമായ വെള്ളപ്പൊക്കത്തിൽ മിക്ക പ്രദേശങ്ങവും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകളാണ് വിവിധ ഇടങ്ങളിലായി സർക്കാരിന്റെ അഭയകേന്ദ്രങ്ങളിൽ കഴിയുന്നത്. പത്തു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം പൂർണമായും തകരാറിലായി. 27,000 സെനികരാണു രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ വീടുകൾക്കുള്ളിലും മേൽക്കൂരകളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
Post Your Comments