മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പുകളില്‍ മദ്യവിതരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികള്‍ അറസ്റ്റിൽ. എകറില്‍ നിരവധി തൊഴിലാളികള്‍ മദ്യപിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമ്മാര്‍ അല്‍ മുക്താര്‍ എം.പി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രവാസികൾ പിടിയിലായത്. ലേബര്‍ ക്യാമ്പില്‍ നിന്ന് മദ്യത്തിന്റെ വന്‍ശേഖരവും പിടിച്ചെടുത്തു.
Read also: മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു; ജഗന്‍ മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു
മദ്യം കൈവശം വെയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. പ്രവാസികളെ അറസ്റ്റ് ചെയ്തവിവരം ഹൂറ പൊലീസ് സ്ഥിരീകരിച്ചു. പിടിയിലായവര്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Post Your Comments