Latest NewsNewsIndia

മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു; ജഗന്‍ മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ആഫ്രിക്കയിൽ പള്ളിക്കു നേരെ തീവ്രവാദ ആക്രമണം; രാജ്യം നടുങ്ങി

വൈഎസ്ആര്‍സിപി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളാണു നടപ്പാക്കുന്നത്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കൾക്കെതിരെ അനാവശ്യമായും അനധികൃതമായും കേസെടുക്കുകയാണ്. പോലിസ് അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. വൈ.എസ്.ആര്‍.കോണ്‍ഗ്രസ് ഭരണം വളരെ മോശമാണ്. പാര്‍ട്ടി നേതാക്കള്‍ ‘ജഗ്ഗന്‍ ടാക്‌സ്’ പിരിക്കുകയാണ്. ഞാന്‍ പല മുഖ്യമന്ത്രിമാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം.

ALSO READ: ഇന്ത്യ സന്ദര്‍ശിക്കുന്നവർക്ക് നിർദേശങ്ങളുമായി യുഎഇ എംബസി

സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. സര്‍ക്കാര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ലക്ഷ്യംവെക്കുകയാണ്. ഇത് നല്ലതിനല്ല. നായിഡു പറഞ്ഞു. വിശാഖപട്ടണത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button