KeralaLatest NewsNews

മരട് ഫ്ലാറ്റ് പൊളിക്കൽ: സമീപ വാസികളുടെ ആശങ്ക അകലുന്നു, നിലപാട് വ്യക്തമാക്കി അധികൃതർ

കൊച്ചി: മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് സമീപ വാസികളുടെ ആശങ്ക അകലുന്നു. സമീപ വാസികളുടെ സുരക്ഷാ കാര്യങ്ങളിൽ പ്രത്യേകം പരിഗണന നൽകുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കുമ്പോൾ വീടുകളിൽ നിന്ന് മാറി നിൽക്കാൻ അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും സബ് കളക്ടർ ഉറപ്പ് നൽകി.

ALSO READ: ഇത് ലോക ജനത ഇന്ത്യൻ പ്രധാന മന്ത്രിക്ക് നൽകിയ സ്നേഹത്തിന്റെ അംഗീകാരം, ഇൻസ്റ്റഗ്രാമിൽ 30 മില്യൺ ഫോളോവേഴ്‌സുമായി നരേന്ദ്ര മോദി

മരടിലെ ഫ്ലാറ്റുകൾക്ക് സമീപം മത്സ്യക്യഷി നടത്തുന്നവർക്കും ചേർന്ന് താമസിക്കുന്നവർക്കും സുരക്ഷാ കാര്യങ്ങളിൽ പ്രത്യേകം പരിഗണന നൽകുമെന്നും സ്ഫോടനം നടത്തുമ്പോൾ 6 മണിക്കുർ നേരത്തേക്ക് വീടുകളിൽ നിന്ന് മാറി നിൽക്കാൻ അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. അതേ സമയം നഗരസഭ വിളിച്ചുകൂട്ടിയ യോഗത്തിൽ എംഎൽഎ പങ്കെടുത്തത് ആശങ്കയ്ക്കിടയാക്കി.

ALSO READ: എന്‍ഡിഎ വിട്ടതിൽ പശ്ചാത്താപിച്ചും, നഷ്ടങ്ങൾ ഓർത്തും ചന്ദ്രബാബു നായിഡു

എംഎൽഎ പങ്കെടുക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാകുമോ എന്ന ആശങ്കയെ തുടർന്ന് സബ് കളക്ടർ സ്ഥലത്ത് എത്തിയ ശേഷം തിരിച്ചുപോയത് തുടക്കത്തിൽ നാട്ടുകാരുടെ ബഹളത്തിനിടയാക്കി. യോഗം മാറ്റിവെക്കാൻ കഴിയില്ലെന്ന് നാട്ടുകാർ വാദിച്ചു. തുടർന്ന് സബ് കളക്ടർ തിരിച്ചെത്തി. എംഎൽഎ എം സ്വരാജും യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button