ദുബായ്: ഈ വർഷത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം നിലനിർത്തി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 2017 മുതൽ തുടർച്ചയായി ഒമ്പതാം വർഷവും അബുദാബി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
ഓൺലൈൻ ഡാറ്റാബേസായ നംബിയോ പുറത്തിറക്കിയ പട്ടികയിലാണ് ഈ നേട്ടം. 2025-ലെ 382 ആഗോള നഗരങ്ങളുടെ റാങ്കിംഗിലാണ് അബുദാബി ഒന്നാമതെത്തിയത്. നൂതന സുരക്ഷാ പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയെ ഇത് അടയാളപ്പെടുത്തുന്നു.
നഗരത്തിലെ സുരക്ഷ സംബന്ധിച്ച അബുദാബി പോലീസിന്റെ പ്രവർത്തനങ്ങളും, പ്രചാരണങ്ങളും സമൂഹത്തിലെ അംഗങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനൊപ്പം, നംബിയോ പട്ടികയിൽ അബുദാബിയുടെ അംഗീകാരത്തിനും കാരണമായി.
Post Your Comments