പൊൻകുന്നം: കെട്ടിടാവശിഷ്ടം ഇട്ടതിനെച്ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഒരാൾ അറസ്റ്റിൽ. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല പുത്തൻതറയിൽ എസ്. രാജനെ (61)യാണ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : മിന്നൽ വേഗത, തടസങ്ങളില്ലാത്ത സേവനം: ജിയോ 5ജിയ്ക്കൊപ്പം രാജ്യത്തെ ഇരുപത്തിയെഴ് നഗരങ്ങൾ കൂടി
അയൽവാസിയുടെ വീട് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ ഇയാളുടെ വീടിനോട് ചേർന്ന് നിക്ഷേപിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്നുള്ള സംഘർഷത്തിൽ അയൽവാസിയുടെ വിരല് അറ്റു പോകുകയുമായിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
പരാതിയുടെ അടിസ്ഥാനത്തിൽ പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാജനെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments