തിരുവനന്തപുരം: വീട്ടിൽ വളർത്തുന്ന നായ കടിക്കാൻ ചെന്നതുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിലും അടിപിടിയിലും ട്രാൻസ്മാനും ഗർഭിണിയായ ഒരു സ്ത്രീക്കും പരിക്കേറ്റു. പൂജപ്പുര വേട്ടമുക്ക് സ്വദേശിയായ ട്രാൻസ്മാൻ അനേക് അശോകിനും അയൽവാസിയായ അഖിലിന്റെ ഭാര്യ അശ്വതിക്കും ആണ് പരിക്കേറ്റത്. തുടർന്ന്, ഇരുവരും ആശുപത്രികളിൽ ചികിത്സതേടി. ഇരുവരുടെയും പരാതികളിൽ പൂജപ്പുര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
Read Also : പാട്ടുപാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു : യുവാവിന് പത്തുവര്‍ഷം തടവും പിഴയും
ഏപ്രിൽ 24ന് രാത്രിയാണ് സംഭവങ്ങൾ ആരംഭിച്ചത്. അനേക് അശോകിന്റെ വീട്ടിലെ നായ അയൽവാസിയായ അഖിലിന്റെ വീട്ടിലുള്ളവരെ ആക്രമിക്കാൻ ചെന്നു എന്നതാണ് വിഷയങ്ങളുടെ തുടക്കം. തുടർന്ന്, അനേകിന്റെ പിതാവ് സണ്ണിയും അയൽവീട്ടുകാരുമായി തർക്കമുണ്ടായി. സണ്ണി അഖിലിന്റെ ഭാര്യ അശ്വതിയെ ആക്രമിച്ച് പരിക്കേൽപിച്ചു എന്നാണ് ഒരു പരാതി. അതേസമയം, തർക്കം രൂക്ഷമായതിനെ തുടർന്ന്, അഖിൽ അനേകിനെ മർദ്ദിക്കുകയും മോശമായി പെരുമാറുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തെന്ന് മറ്റൊരു പരാതിയുമുണ്ട്.
തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന അനേകിന്റെ പരാതിയിൽ അഖിലിനെതിരെയും തന്നെ മർദ്ദിച്ചെന്ന അഖിലിന്റെ ഭാര്യ അശ്വതിയുടെ പരാതിയിൽ സണ്ണിക്കെതിരെയുമാണ് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ, പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments