KeralaLatest News

കുപ്രസിദ്ധ ക്രിമിനൽ ‘കടുവ ഷഫീഖ്’ പിടിയിൽ : പ്രതി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത മയക്ക് മരുന്ന് കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്

ആലുവ : കുപ്രസിദ്ധ ഗുണ്ടയെ പോലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത മയക്ക് മരുന്ന് കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്.

പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി തിരികെ ജയിലിൽ പ്രവേശിക്കാതെ രണ്ട് വർഷമായി ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് എസ്.ഐ നന്ദകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അങ്ങോട്ട് തിരിച്ചു. പോലീസ് വളഞ്ഞപ്പോൾ ഇയാൾ കാർ അപകടകരമായ വിധത്തിൽ പിന്നോട്ടെടുത്തു. തുടർന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

2013 മുതൽ ആലുവ പോലീസ് സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. 2020ൽ ചാലക്കുടിയിൽ 138 കിലോ ഗഞ്ചാവ് പിടികൂടിയ കേസിൽ ഉൾപ്പെട്ട് ജയിൽ ആയി. പിന്നീട് 10 വർഷത്തെ ശിക്ഷ കിട്ടി. ഡി വൈ എസ് പി ടി.ആർ രാജേഷ്, എസ്.ഐ കെ നന്ദകുമാർ, സീനിയർ സി.പി.ഒമരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ , പി.എ നൗഫൽ, സി.ടി മേരിദാസ്, വി.എ അഫ്സൽ, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുള്ളത്. ഇയാളെ ചാലക്കുടി പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button