Latest NewsKeralaNews

വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു, ശബരിമല വിഷയത്തിൽ സി പി എമ്മിന് വീഴ്ച്ച; നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ലോക് സഭ തെരെഞ്ഞെടുപ്പിൽ ഉണ്ടായത് സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ്. ഉപതെരഞ്ഞെടുപ്പിലും അതു പ്രതിഫലിക്കും. ശബരിമല വിധി നിലനിൽക്കുന്നു. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ALSO READ: ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി

അഞ്ച് നിയോജകമണ്ഡലങ്ങളിലും ഉമ്മൻ‌ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നുണ്ട്. കലഞ്ഞൂർ, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിൽ ഉമ്മൻചാണ്ടി പങ്കെടുത്തു. ഉമ്മൻചാണ്ടി എത്തുന്ന യോഗങ്ങളിൽ ആൾക്കൂട്ടവും സെൽഫി എടുപ്പും പതിവുപോലെയുണ്ട്.

ALSO READ: സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: ആരാധകന്റെ കുസൃതി ചോദ്യത്തിന് താരത്തിന്റെ ‘ഉരുളയ്ക്കുപ്പേരി’ പോലെയുള്ള മറുപടി

യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പം നിൽക്കും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയിൽ യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് വിരുദ്ധ സത്യവാങ്മൂലമാണ് ഇടതു സർക്കാർ നൽകിയത്. അതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. ശബരിമലയുടെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് പറയാൻ ഇപ്പോഴും സിപിഎം തയാറാകുന്നില്ല. ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button