കൊല്‍ക്കത്ത: ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി. മൂന്ന് മാസം മുൻപാണ് പശ്ചിമ ബംഗാള്‍ സ്വദേശികളായ സുദീപും പ്രിതാമയും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാകുന്നത്. അഷ്ടമി ദിനത്തില്‍ ദുര്‍ഗ്ഗപൂജ ആഘോഷങ്ങള്‍ നടക്കുന്ന ഇടത്ത് വെച്ചാണ് ഇവർ കണ്ടുമുട്ടിയത്. ഒടുവിൽ അന്നേ ദിവസം തന്നെ വിവാഹിതരാവാന്‍ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ നാലുമണിക്കൂറിനുള്ളില്‍ തന്നെ ഇവർ വിവാഹിതരാകുകയായിരുന്നു.
Read also: ഇരട്ടത്താപ്പിന്റെ അത്യാധുനിക ഉദാഹരണങ്ങളാണ് ഇടത് വലത് മുന്നണികള്‍: കെ സുരേന്ദ്രന്
നെറ്റിയില്‍ സിന്ദൂരം അണിഞ്ഞു തരണമെന്ന ആവശ്യം മാത്രമേ വിവാഹ ചടങ്ങുകളുടെ ഭാഗമായി പ്രീതാമ മുന്നോട്ടുവെച്ചിരുന്നുള്ളൂ. ചടങ്ങുകള്‍ക്കൊന്നും വലിയ പ്രാധാന്യം നല്‍കാത്ത ആളായതിനാല്‍ അന്ന്തന്നെ ഞങ്ങള്‍ വിവാഹിതരാവുകയായിരുന്നുവെന്ന് സുദീപ് പറയുന്നു. തന്റെ കുടുംബാംഗങ്ങള്‍ യാഥാസ്ഥിതികരാണെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചെന്ന് പ്രീതാമ യും വ്യക്തമാക്കുന്നു.
Post Your Comments