Latest NewsUAENewsGulf

ഔദ്യോഗിക നടപടികള്‍ കടലാസ് രഹിതമാക്കാനൊരുങ്ങി ഈ രാജ്യം

ദുബായ് : പതിനെട്ടോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കനുള്ള നടപടിയുമായി യുഎഇ. സ്മാര്‍ട്ട് ദുബായ് പദ്ധതിയുടെ ഈ നടപടിയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ പറഞ്ഞു. 2021 ഓടെ സര്‍ക്കാര്‍ ഓഫീസുകളെ 100 ശതമാനം കടലാസ് രഹിതമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ദുബായ് ശ്രമിക്കുന്നതെന്ന് സ്മാര്‍ട്ട് ദുബായ് സിഇഒ വെസം ലൂത്ത പറഞ്ഞു.

2018ല്‍ ആറ് സ്ഥാപനങ്ങളില്‍ പേപ്പര്‍ ഉപയോഗം 50 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ 2018 ഡിസംബറോടെ തന്നെ ഇത് 57 ശതമാനം നേട്ടം കൈവരിച്ചു. ഇപ്പോള്‍, 70 ശതമാനത്തോളം കടലാസിന്റെ ഉപയോഗം കുറയ്ക്കാനായിട്ടുണ്ടെന്നും 75 മില്യണ്‍ കടലാസുകളുടെ ഉപയോഗമാണ് ഇതിലൂടെ കുറയ്ക്കാന്‍ സാധിച്ചതെന്നും ലൂത്ത പറഞ്ഞു.

ഏതൊക്കെ നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണമെന്ന കാര്യം തങ്ങള്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണെന്നും രണ്ടാം ഘട്ടമായി ഈ വര്‍ഷം നവംബറോടെ ഒന്‍പത് സ്ഥാപനങ്ങളില്‍ ഇത് നടപ്പിലാക്കുമെന്നും മൂന്നാംഘട്ട പദ്ധതികള്‍ 2020 ന്റെ ആദ്യ പകുതിയോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021 ഓടെ മൊത്തം 44 സര്‍ക്കാര്‍ സ്ഥാപനങ്ങളെ പേപ്പര്‍ലെസ് ഓഫീസുകളാക്കി മാറ്റാനാണ് സ്മാര്‍ട്ട് ദുബായ് പദ്ധതി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതി സ്വകാര്യ സ്ഥാപനങ്ങളും ഗൗരലകരമായി എടുക്കണമെന്നും പേപ്പര്‍ ഉപഭോഗം കുറയ്ക്കണമെന്നും ലൂത്ത കൂട്ടിച്ചേര്‍ത്തു.

2021 ഓടെ ദുബായിയെ ‘ഭൂമിയിലെ ഏറ്റവും സന്തോഷകരമായ നഗരം’ ആക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ദുബായിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയിലെ പ്രധാന സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്നതിനും സോഫ്‌റ്റ്വെയര്‍ എജിയുമായി സ്മാര്‍ട്ട് ദുബായ് തന്ത്രപ്രധാനമായ ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button