Latest NewsKeralaNews

കൂടത്തായി കൊലപാതകപരമ്പര: ക്രൈം ത്രില്ലറിനെ വെല്ലുന്ന തിരക്കഥ ജോളി തയ്യാറാക്കിയിരുന്നു; ഓരോ ശരീരത്തിൽ നിന്നും പ്രാണൻ പുറത്തു പോകുന്നത് ആത്മ നിർവൃതിയോടെ നോക്കി കണ്ടിരുന്ന സൈക്കോ കഥാപാത്രമോ ജോളി? ക്രിമിനോളജിസ്റ്റുകൾ പറഞ്ഞത്

തിരുവനന്തപുരം: ജോളിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതും എന്‍ ഐ ടിയില്‍ ടീച്ചറാണെന്ന് വ്യജപ്രചരണം നടത്തിയതുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. കെജി സൈമണ്‍ പറഞ്ഞു. ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയാണെന്ന് പ്രതി സമ്മതിച്ചതായും ബന്ധുവായ മാത്യുവാണ് സയനൈഡ് നല്‍കിയതെന്നും സൈമൺ പറഞ്ഞു. മരണങ്ങളിലെ സമാനതയും എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യവുമാണ് സംശയത്തിനിടയാക്കിയത്. കൊലപാതകത്തിന് പിന്നില്‍ സ്വത്ത് മാത്രമല്ല കാരണമെന്നും ഓരോന്നിനും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും റൂറല്‍ എസ്പി പറഞ്ഞു.

അതേസമയം, ക്രൈം ത്രില്ലറിനെ വെല്ലുന്ന തിരക്കഥ ജോളി തയ്യാറാക്കിയിരുന്നതായും, ഓരോ ശരീരത്തിൽ നിന്നും പ്രാണൻ പുറത്തു പോകുന്നത് ആത്മ നിർവൃതിയോടെ നോക്കി കണ്ടിരുന്ന സൈക്കോ കഥാപാത്രമാകാനും ഇവരുടെ മനഃശാസ്ത്ര പ്രകാരം സാധ്യത കാണുന്നതായി പ്രമുഖ ക്രിമിനോളജിസ്റ് ജെയിംസ് വടക്കുംചേരി പറഞ്ഞു. ഏഴാമത് ഒരു കൊലപാതകം കൂടി ഇവർ ആസൂത്രണം ചെയ്തിരുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെന്‍ജിയെയാണ് ഏഴാമതായി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ അത് നടക്കാതെ വരികയായിരുന്നുവെന്നും ജോളി വെളുത്തിപ്പെടുത്തി.

2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഇയാള്‍ മരണപ്പെട്ടത്. 2011 സപ്തംബര്‍ 30 നാണ് ടോം തോമസിന്റെ മൂത്ത മകന്‍ റോയി തോമസും മരിച്ചു. 2014 ഏപ്രില്‍ 24 നാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ സാജു സക്കറിയയുടെ ഒരു വര്‍ഷം പ്രായമായ മകള്‍ ആല്‍ഫിന്‍ 2014 മെയ് 03ന് ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്‍ 2016 ജനുവരി 11ന് മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button