NewsKauthuka Kazhchakal

നര്‍ത്തകര്‍ വേദിയിലെത്തിയത് ഹെല്‍മറ്റ് ധരിച്ച്; വ്യത്യസ്തമായ ട്രാഫിക് ബോധവത്കരണത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ- വീഡിയോ

സൂറത്ത്: ആ നര്‍ത്തക സംഘം വേദിയിലേക്ക് എത്തിയതും എല്ലാവരും അമ്പരന്നു… സ്ത്രീ പുരുഷ ഭേതമില്ലാതെ എല്ലാവരും . ഒടുവില്‍ കാരണമറിഞ്ഞപ്പോള്‍ അമ്പരപ്പ് കൈയടിയായി മാറി. നൃത്തത്തിലൂടെ ട്രാഫിക് ബോധവല്‍ക്കരണം നടത്തിയാണ് ഗുജറാത്തില്‍ നിന്നുള്ള ഒരു സംഘം നര്‍ത്തകര്‍ സമൂഹശ്രദ്ധ നേടിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമയി ഗുജറാത്തിലെ സൂറത്തില്‍ നടന്ന ഗര്‍ബ നൃത്തത്തിനിടയിലാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശ്രമം ഈ നര്‍ത്തക സംഘം നടത്തിയത്.

സൂറത്തിലെ വി ആര്‍ മാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന് നിരവധി ആളുകള്‍ എത്തിയിരുന്നു. ഇവര്‍ക്കിടയിലേക്കാണ് ഹെല്‍മറ്റ് ധരിച്ച നര്‍ത്തകര്‍ എത്തിയത്. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ഹെല്‍മറ്റ് ധരിച്ചെത്തിയതോടെ കാണികളും അമ്പരന്നു. റോഡ് നിയമങ്ങള്‍ അനുസരിച്ച് ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിച്ചാല്‍ അടുത്ത ഉത്സവസീസണിലും നിങ്ങള്‍ നിങ്ങള്‍ ജീവനോടെ ഇരിക്കുമെന്ന സന്ദേശമായിരുന്നു നര്‍ത്തകര്‍ നല്‍കിയത്.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കുന്നത് വാഹനമോടിക്കുന്നവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും നര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. റോഡപകടങ്ങള്‍ കൂടിയിട്ടും നിത്യേന റോഡില്‍ പൊലിയുന്ന ജീവനുകള്‍ അവഗണിച്ച് വീണ്ടും നിയമം ലംഘിക്കുകയാണ് ആളുകളെന്നും ഇവര്‍ വിശദമാക്കി. ശരീരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റേയും ടാറ്റൂ ചെയ്തും നര്‍ത്തകര്‍ എത്തിയിരുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ ഈ വ്യത്യസ്ത ശ്രമമെന്ന് നര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button